എടൂർ : ആറളം, കേളകം പഞ്ചായത്തുകൾ സമർപ്പിച്ച ബഫർസോൺ ബദൽ നിർദേശം തള്ളിക്കൊണ്ടുള്ള കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി ദുരൂഹത ഉണ്ടാക്കുന്നതാണെന്ന് യൂത്ത് ഫ്രണ്ട് -എം പേരാവൂർ നിയോജകമണ്ഡലം നേതൃ യോഗം അഭിപ്രായപ്പെട്ടു. വന്യജീവി ഉപദ്രവം, കാലാവസ്ഥാ വ്യതിയാനം, കാർഷികോത്പന്നങ്ങളുടെ വിലയിടിവ് എന്നിവ മൂലം മലയോര കർഷകർ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി കുടിയേറ്റ ജനതയുടെ ജീവിതം ദുരിതപൂർണമാക്കി മാറ്റുവാനുള്ള ഗൂഢാലോചനയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ തോമസ് പറഞ്ഞു
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ. കെ. വിനോദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിനു ഇലവുങ്കൽ, ഷൈജു കുന്നോല, അമൽ ജോയ് കൊന്നക്കൽ, എബിൻ കുര്യാക്കോസ്, ലിന്റോ കുടിലിൽ, സന്തോഷ് ദേവസ്യ, രാഹുൽ ജോസ്, റോയ് ചേരിയം തൊട്ടിയിൽ, റോബി കുടക്കച്ചിറ, ഷൈജു പറമ്പ് കാട്ടിൽ, യദുകൃഷ്ണ എന്നിവർ പങ്കെടുത്തു.