24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം – ബിരിയാണി ചലഞ്ചുയുമായി പടിയൂർ ശ്രീനാരായണ എ യു പി സ്‌കൂൾ
Iritty

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം – ബിരിയാണി ചലഞ്ചുയുമായി പടിയൂർ ശ്രീനാരായണ എ യു പി സ്‌കൂൾ

ഇരിട്ടി : പടിയൂർ ശ്രീ നാരായണ എ യു പി സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യത്തിനായി ബിരിയാണി ചലഞ്ച് നടത്തി . സ്കൂളിലെ 30 വിദ്യാർത്ഥികൾക്കാവശ്യമായ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായിട്ടാണ് കുടുംബശ്രീയുടെ സഹായത്തോടെ ബിരിയാണി ചലഞ്ച് നടന്നത് . സ്കൂൾ ജാഗ്രതാ സമിതിയുടെ തീരുമാനപ്രകാരം പി ടി എ , മാനേജ്‌മെന്റ്, കുടുംബശ്രീ , ക്ലബ്, വായനശാലാ പ്രവർത്തകർ, പടിയൂർ എസ് എൻ ഡി പി ശാഖ എന്നിവർ ചേർന്ന് നടത്തിയ പരിശ്രമത്തിലൂടെ 2300 ബിരിയാണിയാണ് വിറ്റഴിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ കെ. രാജീവൻ അദ്ധ്യക്ഷനായി. പി ടി എ പ്രസിഡന്റ് എം. സന്തോഷ്, ഇരിട്ടി എസ് എൻ ഡി പി യോഗം സിക്രട്ടറി പി.എൻ. ബാബു, ലൂസി ശിവദാസ്, കെ വി തങ്കമണി , പ്രഥമാധ്യാപിക രാധിക തുടങ്ങിയവർ സംസാരിച്ചു. എ.എം. കൃഷ്ണൻ കുട്ടി, കെ.എൻ . വിനോദ്, പീതാമ്പരൻ ഗോകുൽ പറമ്പിൽ , ഷൈജു തട്ടിൽ , ഓമന വിശ്വംഭരൻ, , സിന്ധു ടീച്ചർ, കൈരളി ക്ലബ് പ്രവർത്തകർ, തട്ടിൽ ബ്രദേഴ്‌സ് , കുടുംബശ്രീ പ്രവർത്തകർ , പി ടി എ, മദർ പി ടി എ , സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

ഉണങ്ങിനിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തി ഇരിട്ടി – ഇരിക്കൂർ പാത

Aswathi Kottiyoor

കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന ജസ്റ്റിന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കേ​ണ്ട ആ​റു ല​ക്ഷം ന​ൽ​കാ​തെ വ​നം​വ​കു​പ്പ്

Aswathi Kottiyoor

സഹപാഠിക്കൊരു സ്നേഹ വീടിൻ്റെ താക്കോൽദാനം നടത്തി

Aswathi Kottiyoor
WordPress Image Lightbox