24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാര സമാപനം. മുഖ്യാതിഥിയായി യുവ കവയിത്രി അമൃത കേളകം.
Kelakam

കേളകം സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാര സമാപനം. മുഖ്യാതിഥിയായി യുവ കവയിത്രി അമൃത കേളകം.

*കേളകം. ഒരാഴ്ച നീണ്ടുനിന്ന വായനാവാര ആഘോഷങ്ങളുടെ സമാപനവും വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കലും ഓൺലൈനായി നടന്നു. സീനിയർ മലയാളം അധ്യാപകൻ എ സി എല്‍ദോ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരി അമൃത കേളകം മുഖ്യാതിഥിയായിരുന്നു. കോവിഡ് കാലത്തെ വായനയുടെ പ്രാധാന്യവും ലോക്ഡൗൺ കാലത്തെ വായനയുടെ സാധ്യതകളും പരിചയപ്പെടുത്തിയ അമൃത, ഭാവിയിൽ ജീവിതത്തെ തനിച്ച് നേരിടേണ്ടിവരുമ്പോൾ കൂട്ടായി വായന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ആയതിനാൽ, ചെറുപ്പത്തിൽതന്നെ വായന ഒരു ശീലമാക്കണമെന്നും ഓർമിപ്പിച്ചു.

കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. പുസ്തകാസ്വാദനം, പ്രസംഗം, കവിതാലാപനം, കവിതാരചന, ലേഖനരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുകയുണ്ടായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ‘കൂടുംതേടി’ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വീടുകൾ സന്ദർശിക്കുമ്പോൾ വിതരണം ചെയ്യുന്നതാണ്. ഓൺലൈനായി നടന്ന പരിപാടികൾക്ക് കുമാരി മീര തോമസ് സ്വാഗതവും അലീന ബെന്നി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ ഷീന ജോസ് ടി, സീന ഇ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

ചെട്ടിയാംപറമ്പ് ഗവ. യു. പി. സ്കൂൾ സീഡ് ക്ലബ്‌ അംഗങ്ങൾ പൂക്കുണ്ട് കോളനി സന്ദർശിച്ചു

Aswathi Kottiyoor

അടക്കാത്തോട്ടിൽ പുഴയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

വിദ്യാർഥികളുടെ പഠനം മുടങ്ങില്ല: സഹായങ്ങളുമായി നാട്ടുകാരും പ്രവാസികളും; ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് വീട് നൽകും

Aswathi Kottiyoor
WordPress Image Lightbox