22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ഉളിക്കലിൽ വന്യജീവികളുടെ അക്രമം ഒരാഴ്ചക്കിടയിൽ കൊന്നത് പത്തോളം ആടുകളെ
Iritty

ഉളിക്കലിൽ വന്യജീവികളുടെ അക്രമം ഒരാഴ്ചക്കിടയിൽ കൊന്നത് പത്തോളം ആടുകളെ

ഇരിട്ടി : ഉളിക്കല്‍ പഞ്ചായത്തിലെ മാണിപ്പാറ, അമേരിക്കന്‍പാറ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം . ഞായറാഴ്ച പുലര്‍ച്ചെ മാണിപ്പാറയിലെ വട്ടംതൊട്ടിയില്‍ നിജേഷിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് എന്താണെന്നറിയാത്ത വന്യജീവി കടിച്ചു കൊന്നത്. സമീപത്തെ പൊന്നമ്മ മംഗലത്തു പുത്തന്‍പുരയിൽ , റോയി ഒറ്റപ്ലാക്കൽ , ഈഴമാറ്റത്തിൽ ജോസഫ് എന്നിവരുടെ ഓരോ ആടുകളേയും , അമേരിക്കന്‍ പാറയിലെ എടക്കാട്ട് സോബിന്‍രെ രണ്ടാടുകളേയും കഴിഞ്ഞ ദിവസങ്ങളിൽ കടിച്ചു കൊന്നു. ഷിജോ പൊന്നന്താനത്തിന്റെ ഇരുപതോളം മുയലുകളേയും സമീപവീടുകളിലെ കോഴികളേയും വന്യ ജീവികൾ കൊന്നൊടുക്കി. വണത്തണക്കണ്ടി കല്യാണി, പൂതക്കുഴിയില്‍ വത്സ എന്നിവരുടെ ആടിനെ മാരകമായ രീതിയിൽ കടിച്ചു മുറിവേൽപ്പിച്ചു. ദിനംപ്രതി അക്രമം കൂടിവന്നതോടെ നാട്ടുകാർ ഭീതിയിലാണ്.
സംഭവസ്ഥലം ശ്രീകണ്ഠാപുരം സെക്ഷന്‍ ഫോറസ്റ്റര്‍ കെ. ജയചന്ദ്രന്‍, എം. രാമദാസന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കുറുക്കനോ, കാട്ടുപൂച്ചയോ ഈ വംശത്തില്‍പ്പെട്ട ജീവികളോ ആവാം അക്രമിച്ചതെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
വെറ്റിനറി സര്‍ജന്‍ ഡോ.എം.പി. ബാബു മൃഗങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, സെക്രട്ടറി ബാബു ജോസഫ്, വാര്‍ഡ് മെമ്പര്‍ സമീറ പള്ളിപ്പാത്ത് , മിനി ഈറ്റശ്ശേരി, മാത്യു ഐസക്ക് എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ,നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ ചെയ്തു നല്‍കണമെന്നും ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധികൃതരോട് ആവശ്യപ്പെട്ടു.

Related posts

ചുഴലിക്കാറ്റും മഴയും – ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി അഞ്ചു വീടുകൾതകർന്നു കാർഷിക വിളകൾക്കും നാശം

Aswathi Kottiyoor

മാക്കൂട്ടത്തെ കച്ചവട സ്ഥാപനങ്ങൾക്ക് കർണ്ണാടക വനം വകുപ്പിന്റെ നോട്ടീസ്

Aswathi Kottiyoor

ആർ ടി പി സി ആർ നിബന്ധന പിൻവലിച്ചില്ല – മാക്കൂട്ടം പാത വഴി കേരളാ – കർണ്ണാടകാ ആർ ടി സി ബസ്സുകൾ ഇന്നുമുതൽ

Aswathi Kottiyoor
WordPress Image Lightbox