കേളകം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി. സണ്ണി അധ്യക്ഷത വഹിച്ചു. എം.ജി. ജോസഫ്, മാനുവേല്‍ പള്ളിക്കമാലില്‍, ജോണി തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇരിട്ടി: പായം മണ്ഡലം കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂട്ടുപുഴ സ്നേഹഭവന്, മാടത്തില്‍ മെറിലാക്ക് കോണ്‍വെന്റിലെ അന്തേവാസികള്‍, കിളിയന്തറയിലെ നിര്‍ധനരായ കുടുംബാംഗങ്ങള്‍, കോളിക്കടവ് പൂവക്കുന്നിലെ നിര്‍ധന കുടുംബം എന്നിവിടങ്ങളില്‍ സഹായമെത്തിച്ചു. കൂട്ടുപുഴ സ്നേഹഭവനില്‍ കെഎസ്പിഎ പായം യൂണിറ്റ് പ്രസിഡന്റ് കുര്യന് ദേവസ്യ ഉദ്ഘാടനം ചെയ്തു.
കെ. രാമചന്ദ്രന്, കെ.എസ്. ദേവസ്യ, സി. നാരായണന്, അല്‍ഫോന്‍സ് കളപ്പുരയ്ക്കല്‍, എം.ഡി. തങ്കച്ചന്, വി.എം. മാത്യു, ബെന്നി പുക്കൊടിയില്, ജോര്‍ജ് ആന്റണി, ടി.ടി. ഔസേപ്പ്, എന്‍. ജെ. ചാണ്ടി, കെ. വി. ഫിലോമിന, ടോം മാത്യു, ചാത്തുക്കുട്ടി, കെ. തമ്പാന് എന്നിവര്‍ നേതൃത്വം നല്കി.