24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • വിദ്യാർഥികളുടെ പഠനം മുടങ്ങില്ല: സഹായങ്ങളുമായി നാട്ടുകാരും പ്രവാസികളും; ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് വീട് നൽകും
Kelakam

വിദ്യാർഥികളുടെ പഠനം മുടങ്ങില്ല: സഹായങ്ങളുമായി നാട്ടുകാരും പ്രവാസികളും; ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് വീട് നൽകും

കേളകം: കുണ്ടേരിയിലെ നാല് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങി. കേളകം പഞ്ചായത്ത് കുണ്ടേരിയിലെ ചെറുവിളപുത്തൻ വീട്ടിൽ യൂസഫ് സമീറ ദമ്പതികളുടെ നാല്‌ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണും ടി.വി.യും എത്തിയത്.

ഒന്ന്, രണ്ട്, അഞ്ച്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന ഈ വിദ്യാർഥികൾക്കായി കേളകം ജനമൈത്രി പോലീസും ചെട്ടിയാംപറമ്പ് ഡിലൈറ്റ് കേബിൾ നെറ്റ്‌വർക്കും സഹായവുമായി എത്തി. പോലീസുകാർ പുതിയ ടി.വി. വാങ്ങി നൽകി. സമീറയുടെ വീട്ടിലെത്തി കുട്ടികൾക്ക് എസ്.എച്ച്.ഒ. എ. വിപിൻദാസ്, കേളകം എസ്‌.ഐ. നാരായൺ, എ.എസ്‌.ഐ. സുനിൽ വളയങ്ങാടൻ, സ്റ്റേഷൻ പി.ആർ ഒ വിജേഷ്, വനിത സിവിൽ പോലീസ് ഓഫീസർ സലിന എന്നിവർ ചേർന്ന് ടി.വി. കൈമാറി.

ഡിലൈറ്റ് കേബിൾ നെറ്റ്‌വർക്ക് ഉടമ ബോബി സൗജന്യമായി കേബിൾ കണക്ഷൻ നൽകി. വൈദ്യുതി കണക്ഷൻ വെള്ളിയാഴ്ച നൽകുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി. യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഫോൺ കൈമാറിയത്. പ്രവാസികളും സഹായം നൽകി.

രണ്ട് മൊബൈൽ ഫോണുകൾ അടക്കം 20000 രൂപയുടെ പഠനോപകരണങ്ങളാണ് ഗൾഫ് പ്രവാസികൾ നൽകിയത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് സഹായം കൈമാറി. ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് നിർമിച്ചുനൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Related posts

കോവിഡ് ചതിച്ച മലയോര കർഷകർ; കാർഷിക വിളകൾക്ക് കനത്ത വില തകർച്ച…………

Aswathi Kottiyoor

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor

*ഡൽഹിയിൽ പള്ളി തകർത്ത സംഭവം ; കുരിശു സംരക്ഷണ പ്രതിഞ്ജയുമായി കെ സി വൈ എം*

Aswathi Kottiyoor
WordPress Image Lightbox