കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ രേവതി ആരാധന ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് പൊന്നിന്‍ ശീവേലിയും തുടര്‍ന്ന് കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത് കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക് കേവിലകം കയ്യാലയയില്‍ ആരാധന സദ്യ നടത്തും. സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം നടത്തും. പാലമൃത് വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിച്ച് വൈകുന്നേരത്തോടെ പടിഞ്ഞാറെ നടയില്‍ എത്തിക്കും. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്റെ കാര്‍മികത്വത്തിലാണ് പൂജ നടക്കുക.
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചഗവ്യം എഴുന്നള്ളിക്കുന്ന ചടങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവസാനത്തെ ആരാധനയായ രോഹിണി ആരാധന ജൂണ്‍ 10 നാണ്