24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്; 10 ദിവസത്തിനകം എല്ലാവർക്കും സൗകര്യമൊരുക്കാൻ………….
Kerala

ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്; 10 ദിവസത്തിനകം എല്ലാവർക്കും സൗകര്യമൊരുക്കാൻ………….

സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഇന്ന് സ്കൂളുകളിൽ കണക്കെടുത്ത ശേഷം, ഈ മാസം 13നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് നിർദേശം.

സ്കൂൾ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവർത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. സ്പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികൾ, മറ്റു സാമൂഹ്യസംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സർക്കുലറിൽ പറയുന്നു.

Related posts

ഓവുചാൽ ഇല്ല; തോടായി മലയോര ഹൈവേ

Aswathi Kottiyoor

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

Aswathi Kottiyoor

ക്രെഡിറ്റ് പാടില്ല, സ്റ്റോക്കും നൽകുന്നില്ല ഡീലർമാരെ വലച്ച് എണ്ണക്കമ്പനികൾ

Aswathi Kottiyoor
WordPress Image Lightbox