24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു………..
Kelakam

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു………..

പന്നിഫാം നടത്തിപ്പിന്റെ മറവിൽ രാമച്ചി ഭാഗം കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന വെള്ളൂന്നി സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. ചാരായം വാറ്റാൻ പകപ്പെടുത്തി സൂക്ഷിച്ച150 ലിറ്റർ വാഷാണ് ഇയാളുടെ താൽക്കാലിക താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്.

വെള്ളൂന്നി സ്വദേശി കാക്കരമറ്റത്തിൽ വീട്ടിൽ ഡിവൈൻ സെബാസ്റ്റ്യൻ (വയസ്സ് : 25/2021) എന്നയാൾക്കെതിരെയാണ് വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ് കേസെടുത്തത്.

രണ്ടാം ഘട്ട കോവിഡ് ലോക്ക്-ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് രാമച്ചി മേഖലയിൽ പന്നിഫാം നടത്തിപ്പിന്റെ മറവിൽ വൻതോതിൽ ചാരായ നിർമാണം നടത്തി കേളകം മേഖലയിൽ വിൽപ്പന നടത്തുന്നുണ്ടെന്നു ബഹു: എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡംഗം ശ്രീ എം പി സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പേരാവൂർ എക്‌സൈസ് പാർട്ടി രാമച്ചി വനമേഖലയോട് ചേർന്നുള്ള ജനവാസമില്ലാത്ത മേഖലയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രവർത്തിച്ചു വന്ന പന്നിഫാം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയിംസ് സി എം, ഷാജി സി പി, മജീദ് കെ എ, കെ ശ്രീജിത്ത്‌, സിനോജ് വി, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

Aswathi Kottiyoor

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ജീവനക്കാരെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണം;ആംബുലൻ സ് എംപ്ലോയീസ് യൂണിയൻ

Aswathi Kottiyoor
WordPress Image Lightbox