31.8 C
Iritty, IN
October 4, 2024
  • Home
  • Delhi
  • ഇടിവ്‌ അഞ്ചാം വർഷം ; സമ്പദ്‌ഘടന 7.3 ശതമാനം ചുരുങ്ങി……….
Delhi

ഇടിവ്‌ അഞ്ചാം വർഷം ; സമ്പദ്‌ഘടന 7.3 ശതമാനം ചുരുങ്ങി……….

ന്യൂഡൽഹി:അവസാനപാദത്തിൽ നേരിയ വളർച്ച (1.6 ശതമാനം) രേഖപ്പെടുത്തിയെങ്കിലും 2020–-21ൽ രാജ്യത്തിന്റെ സമ്പദ്‌ഘടന 7.3 ശതമാനം ചുരുങ്ങി. കോവിഡ്‌ മഹാമാരിയാണ്‌ ഇടിവിന്‌ കാരണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്‌ കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.

എന്നാൽ മോഡിയുടെ ഏഴ്‌ വർഷത്തെ ഭരണത്തിൽ തുടർച്ചയായി അഞ്ചാം വർഷമാണ്‌ സമ്പദ്‌ഘടനയിൽ ഇടിവുണ്ടായത്‌. നോട്ട് നിരോധനത്തിനുശേഷം ഒരുവർഷം പോലും വളർച്ച കൂടിയില്ല. 2016–-17 മുതൽ ഓരോ വർഷവും വളർച്ച ഇടിയുകയാണ്‌. 2016–-17ൽ 7.1, 2017–-18ൽ 6.5, 2018–-19ൽ 6.15, 2019–-20ൽ 4.2 വീതം ശതമാനം വളർച്ചയാണ്‌ ഉണ്ടായത്‌.

കോവിഡിനു മുമ്പേ പ്രകടമായ മാന്ദ്യം ഇപ്പോൾ തീവ്രമായി. എട്ട്‌ അടിസ്ഥാനവ്യവസായ മേഖലയിലും ഉൽപ്പാദനമിടിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ ഉണർവ്‌ പ്രകടമായെങ്കിലും കോവിഡ് വീണ്ടും കരിനിഴൽ പടർത്തി.

ഗ്രാമീണ ഇന്ത്യയിൽ വാങ്ങൽശേഷിയിൽ കാര്യമായ തളർച്ച ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം അവസാനപാദത്തിൽ കാർഷികമേഖല 3.6 ശതമാനം വളർന്നു. ഹോട്ടൽ, ഗതാഗത, ടൂറിസം മേഖലകളിലെ അടച്ചുപൂട്ടലാണ്‌ ഇടിവിനു പ്രധാന കാരണം.

Related posts

എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു

Aswathi Kottiyoor

ജീവന്റെ ഉൾത്തുടിപ്പറിയുന്നു, 8 വർഷമായി സൂക്ഷിച്ച ഭ്രൂണം; ഇടപെട്ട് ഹൈക്കോടതി.*

Aswathi Kottiyoor

സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ ; ജിഎസ്‌ടി കൗൺസിലിൽ ശുപാർശ വച്ചത്‌ കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതി.

Aswathi Kottiyoor
WordPress Image Lightbox