27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്‌ ജൂൺ 1ന്‌ ആരംഭിക്കും………
Thiruvanandapuram

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്‌ ജൂൺ 1ന്‌ ആരംഭിക്കും………

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജൂൺ ഒന്നിന്‌ ഡിജിറ്റലായി ക്ലാസ്‌ ആരംഭിക്കും. പ്രഖ്യാപനം പുതിയ സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിന്‌ ശേഷം ഉണ്ടാകും. ഒമ്പതാം ക്ലാസുവരെ കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ ഓർമിപ്പിക്കുന്ന ബ്രിഡ്‌ജ്‌ കോഴ്‌സുകളായിരിക്കും ആദ്യം.

പത്താം ക്ലാസിൽ ബ്രിഡ്‌ജ്‌ കോഴ്‌സുണ്ടാകില്ല. ഒരേ സമയം കേന്ദ്രീകൃത ക്ലാസുകളും സ്‌കൂൾ തലത്തിൽ അധ്യാപകർ നേരിട്ട്‌ നടത്തുന്ന ഓൺലൈൻ ക്ലാസുകളും വേണമെന്ന നിർദേശവുമുണ്ട്‌. തുടർച്ചയായ വിലയിരുത്തൽ നടത്തുന്ന വിധത്തിലാകണം ക്ലാസ്‌ ആസൂത്രണം ചെയ്യേണ്ടതെന്നും പദ്ധതി ശുപാർശയിൽ കൈറ്റ്‌ വ്യക്തമാക്കി. ഓരോ ഡിജിറ്റൽ ക്ലാസിനും മുന്നോടിയായി അഞ്ച്‌ മിനിറ്റ്‌ ദൈർഘ്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള നിർദേശങ്ങളും ഉണ്ടാകും.

Related posts

വികസനത്തിൽ പിന്നോട്ടില്ല; നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

Aswathi Kottiyoor

തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox