24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആജീവനാന്തം പ്രതിമാസം രണ്ടായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇരിട്ടി ഡി വൈ എസ് പി
Iritty

ആജീവനാന്തം പ്രതിമാസം രണ്ടായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇരിട്ടി ഡി വൈ എസ് പി

ഇരിട്ടി : ആജീവനാന്തം പ്രതിമാസ ശമ്പളത്തിൽ നിന്നും റിട്ടയമെന്റയിന് ശേഷം പെൻഷനിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടായിരം രൂപവീതം നൽകി ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാം. ഇതിനായുള്ള സമ്മതപത്രം ഡി വൈ എസ് പി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
ഇതോടൊപ്പം ഇരിട്ടി പോലീസ് സ്റ്റേഷനിലെ 40 സേനാംഗങ്ങൾ ചേർന്ന് സ്വരൂപിച്ച 3, 65,129 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കും കൈമാറി. ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെ മൂന്നുപേരും ഇരിട്ടി പോലീസ് സ്റ്റേഷനിലെ 37 പേരും ചേർന്നാണ് ഇത്രയും തുക സ്വരൂപിച്ച് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. ഇരിട്ടി ഡി വൈ എസ് പി യിൽ നിന്നും തുക ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എത്തുവാങ്ങി.
ഇരിട്ടി ഡി വൈ എസ് പി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഡിവൈഎസ് പി പ്രൻസ് അബ്രഹാം സർവീസിൽ ഉള്ള കാലത്തും പെൻഷൻ കാലത്തും എല്ലാമാസവും രണ്ടായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള സമ്മതപത്രം ജില്ലാ പോലീസ് മേധാവിക്ക് താൻ കൈമാറിയതായി ഇരിട്ടി ഡിവൈഎസ് പി പ്രിൻസ് അബ്രഹാം പറഞ്ഞു.
ചടങ്ങിൽ ഇരിട്ടി സി ഐ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ. പി. അനീഷ്, സി. പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

വീട് തകര്‍ന്നു വീണു

Aswathi Kottiyoor

എസ്എൻഡിപി ഇരിട്ടി യൂണിയൻ ദിദിന പഠന ക്യാമ്പിന് തുടക്കമായി

Aswathi Kottiyoor

അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox