22.7 C
Iritty, IN
September 19, 2024
  • Home
  • Thiruvanandapuram
  • കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി………..
Thiruvanandapuram

കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി………..

തിരുവനന്തപുരം : കോവിഡ് രോഗബാധയെതുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ഛനും അമ്മയും നഷ്ടമായ കുട്ടികള്‍ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എന്തൊക്കെ നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് പരിശോധനയിലൂടെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചുതന്നെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പില്‍ ഉണ്ടാകും. വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും. ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കും. ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കും. മലഞ്ചരക്ക് കടകള്‍ വയനാട് ഇടുക്കി ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാന്‍ അനുവദിക്കും. റബ്ബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ഗാര്‍ഡ് വാങ്ങണമെങ്കില്‍ അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവാദം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

അറിയിപ്പ് ലഭിച്ചില്ല’: കോവിഡ് പരിശോധനാ നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകൾ

Aswathi Kottiyoor

കേരളം വിലകൊടുത്ത് വാങ്ങുന്ന വാക്സിൻ ഇന്നുമുതൽ എത്തിത്തുടങ്ങും….

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor
WordPress Image Lightbox