30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കാട്ടാനകളിൽനിന്നും സാധരണക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണം – ബി.ജെ. – പി.
Iritty

കാട്ടാനകളിൽനിന്നും സാധരണക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണം – ബി.ജെ. – പി.

ഇരിട്ടി : ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നിരന്തരം അക്രമം അഴിച്ചു വിടുന്ന കാട്ടാനക്കൂട്ടങ്ങളിൽ നിന്നും സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാവണമെന്ന് ബി ജെ പി പേരാവൂർ മണ്ഡലം ജനറൽ സിക്രട്ടറി എൻ.വി. ഗിരീഷ് ആവശ്യപ്പെട്ടു. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന ഇരുപത്തി അഞ്ചോളം കാട്ടാനകൾ പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ മടപ്പുരച്ചാൽ , പെരുമ്പുന്ന, പാലപ്പുഴ, കൂടലാട് പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുകൊണ്ട് നിരന്തരം സംഹാരതാണ്ഡവമാടുകയാണ്. നിരവധി ആളുകളുടെ ജീവത മാർഗ്ഗം നശിപ്പിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് വനം വകുപ്പും അധികാരികളും . വർഷങ്ങളായി എം എൽ എ യും വനം വകുപ്പ് മന്ത്രിയും പരിഹാരം ഉണ്ടാക്കും എന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. ഇതിന് പരിഹാരം കാണാനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്നും ഉടനടി ഉണ്ടായില്ലെങ്കിൽ ബി ജെ പി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും കാട്ടാനകളെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും എൻ.വി.ഗിരീഷ് ആവശ്യപ്പെട്ടു.

Related posts

രാത്രിയുടെ മറവിൽ കാടകളെ മോഷ്ടിച്ചു – തകർത്തത് അംഗപരിമിതരുള്ള കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം

Aswathi Kottiyoor

ബഷീർ അനുസ്മരണം നടത്തി

Aswathi Kottiyoor

ഇരിട്ടി നഗരസഭ പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 70 വീടുകളുടെ താക്കോൽദാനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox