27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കും; ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതൽ……… .
Thiruvanandapuram

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ ഒഴിവാക്കും; ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതൽ……… .

തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 ജൂണ്‍ വരെയും നടത്തും.

ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related posts

നാളെമുതൽ വീണ്ടും ഓൺലൈൻ ക്ലാസ്

Aswathi Kottiyoor

തടവുകാര്‍ക്കുള്ള നിര്‍ബന്ധിത വൈദ്യപരിശോധന; പരാതിയുമായി പൊലീസ് സംഘടനകള്‍..

Aswathi Kottiyoor

കേരളത്തിൽ 14% വരെ അധിക ചൂട്.*

WordPress Image Lightbox