24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി……….
Kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി……….

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്‌) 25 ശതമാനത്തിന് താഴെയാകുകയും, ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അത് പരിഗണിച്ച് എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി ടിപിആര്‍ കുറഞ്ഞതല്ല അനുഭവം. കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. പൊലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങും. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വിലയിരുത്തും. പൊലീസ് ഐജി മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.

Aswathi Kottiyoor

നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ ചർച്ച നടത്തി

Aswathi Kottiyoor

കേരളം പാഠ്യപദ്ധതി പരിഷ്കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് നിലപാട്.

Aswathi Kottiyoor
WordPress Image Lightbox