22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • നരയംപാറയിൽ ഇരിട്ടി നഗരസഭയുടെ സി എഫ് എൽ ടി സി പ്രവർത്തനം ആരംഭിച്ചു
Iritty

നരയംപാറയിൽ ഇരിട്ടി നഗരസഭയുടെ സി എഫ് എൽ ടി സി പ്രവർത്തനം ആരംഭിച്ചു

ഇരിട്ടി : ഉളിയിൽ നരയംപാറയിൽ ഇരിട്ടി നഗരസഭയുടെ സി എഫ് എൽ ടി സി പ്രവർത്തനം ആരംഭിച്ചു. നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നരയംപാറ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സി എഫ് എൽ ടി സി പ്രവർത്തനം തുടങ്ങിയത് . നിലവിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിന് പുറമെയാണ് ഇത്.
98 കിടക്കകളോടു കൂടിയുള്ള സജ്ജീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.സോയ അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ ഫൈസൽ, രവീന്ദ്രൻ, മുരളി. രഘു, റഷീദ്, അജുമുനീസ, ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമൻ, കോഡിനേറ്റർ ഷൽമ തുടങ്ങിയവർ സംബന്ധിച്ചു.
ഇതിനുപുറമേ ഇരിട്ടി എം.ജി കോളേജ്, പാലാപറമ്പ് തുടങ്ങിയ ഇടങ്ങളിലും നഗരസഭ കോവിഡ് രോഗികളെ കിടത്തി
ചികിത്സക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. എം ജി കോളേജിൽ 14 പേരും പാലാപറമ്പിൽ ആറുപേരും
ചികിത്സയിലുണ്ട്. നരയംപാറ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവർത്തനം തുടങ്ങിയ സി എഫ് എൽ ടി സി യിൽ
36 ഓളം പേരും ചികിത്സക്കായി എത്തിക്കഴിഞ്ഞു.

Related posts

യാത്രയയപ്പ് നൽകി

Aswathi Kottiyoor

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു.

ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 23ന്

Aswathi Kottiyoor
WordPress Image Lightbox