24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇനി പാർലമെന്ററി പാർട്ടി നേതാവും മുഖ്യമന്ത്രിയും പിണറായി വിജയൻ……….
Kerala

ഇനി പാർലമെന്ററി പാർട്ടി നേതാവും മുഖ്യമന്ത്രിയും പിണറായി വിജയൻ……….

സി.പി.ഐ (എം) പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

Related posts

എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന്

Aswathi Kottiyoor

അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മേ​ള​യി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ മെ​ഡ​ൽ

Aswathi Kottiyoor

*80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox