24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളത്ത് ആദിവാസി മേഖലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനം
Iritty

ആറളത്ത് ആദിവാസി മേഖലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനം

ഇരിട്ടി : ആറളം ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം തടയാനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പഞ്ചായത്തിൽ ചേർന്ന സേഫ്റ്റി കമ്മറ്റിയോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചുട്ടുള്ള സി എഫ് എൽ ടി സി, ഡോമിസിലിയറി കേർ സെന്റർ , കോവിഡ് രോഗികൾക്ക് പ്രഥമ ചികിത്സ നൽകുന്ന പ്രവർത്തനങ്ങൾക്കായി ഒരുക്കിയ ട്രെയാജ് എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആദിവാസി മേഖലയിൽ കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും , വിയ്റ്റനാം , ആറളം ഫാമിലെ 13-ാം ബ്ലോക്കിലെ 55 പ്രദേശം മൈക്രാ കണ്ടെയിമെന്റ് സോണാക്കാനും തിരുമാനിച്ചു. ആറളം ഫാം സ്കൂൾ ആദിവാസി മേഖലക്ക് മാത്രമായി ഡോമിസിലിയറി കേർ സെന്റർ ആരംഭിക്കുന്നതിനും മൈക്ക് അനൗൺസ്മെന്റ് നടത്തി തുടർച്ചായ ബോധവൽകരണം നടത്താനും , ആദിവാസി ഊരുകളിൽ റേഷനും കിറ്റുകളും ആർ ആർ ടി വളണ്ടിയർമാരുടെ സഹയത്തോടെ എത്തിക്കാനും വ്യാപര സ്ഥാപനങ്ങളുടെ സമയം തിങ്കൾ മുതൽ രാവിലെ 7 മുതൽ 5 വരെയാക്കാനും, അടുത്ത ഞായറായ്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആക്കുന്നതിനും തിരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, മെഡിക്കൽ ഓഫസർ ഡോ: പ്രിയ സദാനന്ദൻ ,ഡോ : ജയകൃഷ്ണൻ , ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി ജോർജ് , സെക്ടറൽ മജിസ്ട്രറ്റ് രമേശൻ വടവതി, സർക്കിൾ ഇൻസ്പെക്ടർ പ്രകാശൻ , വില്ലേജ് ഓഫിസർ ബിജി ജോൺ, നോഡൽ ഓഫീസർ സി. അബുദുള്ള , സെക്രട്ടറി റോബർട്ട്ജോസഫ് എന്നിവർ പങ്കെടുത്തു.

Related posts

വിജയോത്സവം 2022 ചെമ്പേരി റീജിയൻ

Aswathi Kottiyoor

അനുമോദിച്ചു

Aswathi Kottiyoor

ഇരിട്ടി ലയൺസ് ക്ലബ്ബ് “അന്നം അമൃതം “പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox