22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുൻ ഡപ്യൂട്ടി സ്‌പീക്കർ കെ എം ഹംസക്കുഞ്ഞ്‌ അന്തരിച്ചു……….
Kerala

മുൻ ഡപ്യൂട്ടി സ്‌പീക്കർ കെ എം ഹംസക്കുഞ്ഞ്‌ അന്തരിച്ചു……….

കൊച്ചി :മുൻ ഡപ്യൂട്ടി സ്പീക്കർ കെ എം ഹംസക്കുഞ്ഞ്‌ (86)അന്തരിച്ചു. കൊച്ചി മുൻ മേയറും മുസ്‌ലീംലീഗ്‌ നേതാവുമാണ്‌. മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജയിച്ചു എംഎൽഎ ആയ അദ്ദേഹം ഏഴാം നിയമസഭയിലാണ്‌ ഡെപ്യൂട്ടി സ്പീക്കർ ആയത്‌.

1973 ൽ കൊച്ചി കോർപറേഷന്റെ മേയർ പദവി വഹിച്ച അദ്ദേഹം പിന്നീട് കൗൺസിലർ ആയി . വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. മുൻ ദാറുൽ സലാം പള്ളി പ്രസിഡണ്ടായിരുന്നു.ഖബറടക്കം രാവിലെ 11 മണിക്ക് തോട്ടുംപടി ജുമാ മസ്‌ജിദ്‌ ഖബറിസ്‌ഥാനിൽ

മുഖ്യമന്ത്രി അനുശോചിച്ചു

കെ എം ഹംസക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സഭയിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്ന സാമാജികനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Related posts

കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ, ആയിരങ്ങളുടെ ബില്ലെന്ന് വിശദീകരണം

Aswathi Kottiyoor

കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നൽകി: മന്ത്രി

Aswathi Kottiyoor

വികസന പദ്ധതികളെ തകർക്കാൻ ഉമ്മാക്കി കാട്ടിയുള്ള വിരട്ടൽ ഇങ്ങോട്ട് വേണ്ട; സർക്കാർ മുന്നോട്ടുതന്നെയെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox