24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചുഴലിക്കാറ്റ് മുന്നറിയിപ്പ്,​ ദേശീയ ദുരന്തനിവാരണ സേനയുടെ ഒൻപത് ടീം കേരളത്തിലെത്തും………
Kerala

ചുഴലിക്കാറ്റ് മുന്നറിയിപ്പ്,​ ദേശീയ ദുരന്തനിവാരണ സേനയുടെ ഒൻപത് ടീം കേരളത്തിലെത്തും………

തിരുവന്തപുരം : സംസ്ഥാനത്ത് ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പിനെതുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്
വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ടയിൽ എത്തും.
അതേസമയം അതിശക്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കൊവിഡ് വാക്‌സിനേഷൻ മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നത് പരിഗണിക്കുംഅറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്

Aswathi Kottiyoor

വനിതാ സംവരണം 2024ൽ ഇല്ല ; നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം

Aswathi Kottiyoor

പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി ഇരിട്ടിയെ ഹരിതാഭമാക്കുന്നതിനുള്ള മാതൃക പരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട യുവ വ്യാപാരി ജയപ്രശാന്തിനെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox