22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോകത്ത് വലിയൊരു വിഭാഗത്തിനും വാക്സിന്‍ കിട്ടാക്കനി; 83 ശതമാനവു ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്ക്- ഡബ്യു.എച്ച്.ഒ……..
Kerala

ലോകത്ത് വലിയൊരു വിഭാഗത്തിനും വാക്സിന്‍ കിട്ടാക്കനി; 83 ശതമാനവു ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്ക്- ഡബ്യു.എച്ച്.ഒ……..

ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്യു.എച്ച്.ഒ.). ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

‘ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയർന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങൾക്ക് ലോകത്ത് ഉദ്പാദിപ്പിച്ച 83 ശതമാനം വാക്സിൻ ലഭിച്ചു. ഇതിനു വിപരീതമായി, ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ആകെ വാക്സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്.’- ഗെബ്രിയേസസ് പറഞ്ഞു.

Related posts

വീണ്ടും കൂപ്പുകുത്തി രൂപ; മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

Aswathi Kottiyoor

ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണയ്ക്ക് ഉപയോഗിക്കുന്ന ഏ​ല​ക്ക സു​ര​ക്ഷി​ത​മ​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor

ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം

Aswathi Kottiyoor
WordPress Image Lightbox