31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ നീക്കം………..
Kerala

ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ നീക്കം………..

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ നീക്കം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ മുതലാണ് നിലവിൽ വരിക.എന്നാൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മാർഗ നിർദേശത്തിൽ വിവിധ വകുപ്പ് മേധാവികൾക്ക് അതൃപ്തി ഉണ്ടായിരുന്നു. കൂടുതൽ ഇളവുകൾ അനുവദിച്ചു എന്നതായിരുന്നു അതൃപ്തിക്ക് കാരണം. ഇളവുകൾ നൽകിയാൽ ലോക്ഡൗണിന്റെ ഫലം വിപരീതമായിരിക്കും എന്നാണ് ആരോപണം.

നിരത്തുകളിൽ കൂടുതൽ ആളുകളിറങ്ങിയാൽ പൊലീസിന് ഇടപെടേണ്ടി വരും. അത് സംഘർഷത്തിനും ഇടവരുത്താനും സാധ്യത ഉണ്ട്. നിർമാണ മേഖലയിലെ ഇളവിലും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവുകൾ വെട്ടിക്കുറക്കാൻ സർക്കാർ ആലോചിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉണ്ടാകും. നിലവിൽ ലോക്ഡൗൺ മാർഗ നിർദേശങ്ങൾ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്

Related posts

*ജിഎസ്ടി വരുമാനത്തില്‍ 28% വര്‍ധന: ജൂലായില്‍ സമാഹരിച്ചത് 1.49 ലക്ഷം കോടി രൂപ.*

Aswathi Kottiyoor

റാങ്ക് ജേതാക്കൾക്ക് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അഭിനന്ദനം

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

Aswathi Kottiyoor
WordPress Image Lightbox