24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോവിഡ് വ്യാപനം : സംസ്ഥാനത്ത് കിടത്തി ചികിത്സമുടങ്ങും, ഐ.സിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കുറയുന്നു, പ്രതിസന്ധി
Kerala

കോവിഡ് വ്യാപനം : സംസ്ഥാനത്ത് കിടത്തി ചികിത്സമുടങ്ങും, ഐ.സിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കുറയുന്നു, പ്രതിസന്ധി

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കിടത്തി ചികിത്സാ സൗകര്യവും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറയുന്നു.

കിടക്കകള്‍ പോലും കിട്ടാത്ത അവസ്ഥയാണ് മിക്കയിടത്തും ഉള്ളത്. രോഗ വ്യാപനം കൂടുന്നതോടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

സര്‍ക്കാര്‍ കണക്ക് അനുസരിച്ച്‌ 2857 ഐസിയു കിടക്കകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇതില്‍ 996ലും കൊവിഡ് രോഗികള്‍. ബാക്കി ഉള്ളവയില്‍ കോവിഡിതര രോഗികള്‍ ആണ്.

സ്വകാര്യ മേഖലയില്‍ 7085 ഐസിയു കിടക്കകള്‍ ഉണ്ട്. അതില്‍ 1037ലും കൊവിഡ് രോഗികള്‍ ആണ്. സര്‍ക്കാര്‍ മേഖലയിലെ 2293 വെന്‍റിലേറ്ററുകളില്‍ 441ഉം കോവിഡ് രോഗികള്‍ .
സ്വകാര്യ മേഖലയിലാകട്ടെ 377ലും കോവിഡ് രോഗികള്‍. എന്നാല്‍ ഈ കണക്കുകളൊന്നും ശരിയല്ലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കയിടത്തും ഐസിയു വെന്‍റിലേറ്റര്‍ കിടക്കകള്‍ ഒഴിവില്ലെന്നുമാണ് വിവരം.

ഏറ്റവും വലിയ മെഡിക്കല്‍ കോളജ് ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഒഴിവില്ല . വെന്‍റിലേറ്റര്‍ ഒഴിവുള്ളത് 4 എണ്ണം.

ഒരാഴ്ചക്കുള്ളില്‍ പരമാവധി 40 ഐസിയുവരെ പുതിയതായി സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലായി 364 ഐസിയു കിടക്കകളില്‍ രോഗികള്‍ ഉണ്ട്.

കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലും സ്ഥതി സങ്കീര്‍ണം . 40000ന് മുകളലില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇനിയും കുതിച്ചാല്‍ രോഗം തീവ്രമാകുന്നവരുടെ എണ്ണവും മരണവും കൂടും.

മരണ നിരക്ക് കുറയ്ക്കാന്‍ തീവ്രപരിചരണം വേണമെങ്കിലും അത് കയ്യിലൊതുങ്ങാത്ത സ്ഥിതിയില്‍ സിഎഫ്‌എല്‍ടിസികളിലടക്കം കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാരിപ്പോള്‍ ചെയ്യുന്നത് .

ഒന്നാം തരംഗത്തിന് ശേഷം കിട്ടിയ സമയത്ത് തീവ്രമായ രണ്ടാം തരംഗത്തെ പ്രതീക്ഷിക്കാത്തതും ആരോഗ്യ സംവിങാനങ്ങള്‍ സജ്ജമാക്കാത്തും ഇത്തവണ തിരിച്ചടിയായി.

Related posts

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുനാള്‍

മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍

Aswathi Kottiyoor
WordPress Image Lightbox