21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തല തടസ്സഹർജി സമർപ്പിച്ചു…
Thiruvanandapuram

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തല തടസ്സഹർജി സമർപ്പിച്ചു…

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു. രമേശ്‌ ചെന്നിത്തലയുടെ ഭാഗം കൂടികേട്ട ശേഷമേ കേസില്‍ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്നാണ് തടസഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയതിനാൽ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന കണക്കുക്കൂട്ടലിലാണ് രമേശ് ചെന്നിത്തല തടസഹര്‍ജി സമർപ്പിച്ചത്.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുകയും മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ക്കുകയും ചെയ്തു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേർ ഈ കേസിലെ പ്രതികള്‍ ആണ്. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.

Related posts

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

Aswathi Kottiyoor

കോവിഡ് തടയാന്‍ ലോക്ഡൗണ്‍: കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശം…

വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox