24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ഡബിൾ മാസ്കിംഗ് പ്രധാനം; ആവർത്തിച്ച് മുഖ്യമന്ത്രി…
Thiruvanandapuram

ഡബിൾ മാസ്കിംഗ് പ്രധാനം; ആവർത്തിച്ച് മുഖ്യമന്ത്രി…

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്ക് ധാരണം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് ഡബിൾ മാസ്കിംഗ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വീണ്ടും പറയുന്നു. ഡബിൾ മാസ്കിംഗ് എന്നാൽ ഒരു സർജിക്കൽ മാസ്ക് ഉപയോഗിക്കുകയും അതിനു മുകളിൽ തുണി മാസ്ക് ധരിക്കുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ മാസ്ക് ധരിക്കുകയും കൈകൾ ഇടക്കിടെ കഴുകുകയും ചെയ്താൽ രോഗവ്യാപനം ഒരു വലിയ അളവു വരെ തടയാനാവും. മാസ്ക് ധാരണത്തിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ മാസ്ക് ധാരണത്തിനായി ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. അത്തരത്തിലുള്ള ഇടപെടൽ ബംഗ്ലാദേശിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളിൽ പരമാവധി 50 പേർ എന്നുള്ള നിബന്ധന സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേർ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

സംസ്ഥാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് ആരോഗ്യമന്ത്രി; വാക്‌സിന്‍ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി……….

Aswathi Kottiyoor

ചതിക്കുഴിയിൽ വീഴല്ലേ : മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വില 240 രൂപ കൂടി 36,880 രൂപയായി…

Aswathi Kottiyoor
WordPress Image Lightbox