കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൻ്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ഈ മാസം 28 ന് കൊട്ടിയൂരിൽ നടക്കും. ഇതിന് മുന്നോടിയായി 27ന് മണത്തണ പൊടിക്കളത്ത് ദൈവത്തെ കാണൽ ചടങ്ങ് നടക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഉത്സവം ഏതു വിധത്തിൽ നടത്തണമെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷത്തെ വൈശാഖ മഹത്സവം ഭക്തരെ പ്രവേശിപ്പിക്കാതെയാണ് നടത്തിയിരുന്നത്. കോവിഡ് വ്യാപനം ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ ഇത്തവണയും ഭക്തർക്ക് പ്രവേശനം അനുവദിച്ചേക്കില്ല.
ഈ വർഷവും ഭക്തരെ പ്രവേശിപ്പിക്കാതെ ഉത്സവം നടത്തേണ്ടിവന്നാൽ ഭീമമായ വരുമാന നഷ്ടമാണ് കൊട്ടിയൂർ ക്ഷേത്രത്തിന് ഉണ്ടാവുക . മെയ് മാസം അവസാനത്തോടെയാണ് ഉത്സവം ആരംഭിക്കുക.