24.2 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • കേരളം നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍, വ‍ര്‍ക്ക് ഫ്രം ഹോമും, തീരുമാനിക്കാന്‍ ഉന്നതതല യോഗം ഉടൻ….
Thiruvanandapuram

കേരളം നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍, വ‍ര്‍ക്ക് ഫ്രം ഹോമും, തീരുമാനിക്കാന്‍ ഉന്നതതല യോഗം ഉടൻ….

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ അടക്കമുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയേക്കും. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിലുണ്ടാകും.

ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‌ ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

വര്‍ക്ക് ഫ്രം ഹോം സംവിധാനവും പരിഗണനയിലാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും. അതിന് ശേഷം തൃശൂര്‍ പൂരം സംബന്ധിച്ച ചര്‍ച്ചയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുണ്ടാകും.

Related posts

മൂന്നുദിവസം മഴയുണ്ടാവും.

Aswathi Kottiyoor

ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം, ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor

കേരളത്തിൽ കോവിഡ് വ്യാപനം അതീവ ഗുരുതരം:വിദഗ്ധ സമിതി…

WordPress Image Lightbox