24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആഴ്ച്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,300ന് താഴെയെത്തി…………..
Kerala

ആഴ്ച്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,300ന് താഴെയെത്തി…………..

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,300ന് താഴെയെത്തി. 1061 പോയന്റ് നഷ്ടത്തിൽ 47,770ലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 360 പോയന്റ് താഴ്ന്ന് 14,258ലുമെത്തി.
ബിഎസ്ഇയിലെ 615 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 183 ഓഹരികൾ നേട്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവുണ്ടായതും വീണ്ടുമൊരു ലോക്ഡൗൺകൂടി ഉണ്ടായേക്കുമോയെന്ന ഭീതിയുമാണ് സൂചികകളിൽ പ്രതിഫലിച്ചത്.

സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, റിലയൻസ്, ഐടിസി, ടൈറ്റാൻ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

എസിസി, ഐസിഐസിഐ പ്രൂഡൻഷ്യൽ, ബജാജ് കൺസ്യൂമർ കെയർ, ക്രിസിൽ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

Related posts

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് 11 ലേ​ക്കു മാ​റ്റി

Aswathi Kottiyoor

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം.

Aswathi Kottiyoor

46-ാമത് വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്

Aswathi Kottiyoor
WordPress Image Lightbox