24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം……..
Kerala

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം……..

സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായവരില്‍ പരിശോധന നടത്തുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉണ്ടായേക്കും. കഴിഞ്ഞ ദിവസം ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് മുകളിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 19,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിന കേസുകള്‍ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ആരോഗ്യ വകുപ്പ്.പരിശോധന വര്‍ധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് വകുപ്പിന്റെ ശ്രമം.ക്ഷാമം പരിഹരിച്ച് പരമാവധി പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനും നീക്കം നടക്കുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്‌സിന്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Related posts

മൂല്യവത്തായ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം

Aswathi Kottiyoor

വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

കേരള ചിക്കൻ കണ്ണൂരിലേക്കും; പൊതുവിപണിയെക്കാൾ വില കുറവ്

Aswathi Kottiyoor
WordPress Image Lightbox