24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് സുനീത് ശർമ………
Kerala

ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് സുനീത് ശർമ………

രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്ന സാഹചര്യമുണ്ടെങ്കിലും ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് ഇന്ത്യൻ റയിൽവേ ബോർഡ് അധ്യക്ഷനും സിഇഒയുമായ സുനീത് ശർമ വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. നിലവിൽ ട്രെയിൻ സർവീസുകൾക്ക് എവിടെയും ലഭ്യതക്കുറവില്ല. സർവിസുകൾ നിലവിലേതു പോലെ തുടരുമെന്നും സുനീത് ശർമ പറഞ്ഞു. ഏപ്രിൽ‑മേയ് മാസങ്ങളിലെ തിരക്ക് പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ സർവിസ് നടത്തും. സെൻട്രൽ റയിൽവേക്ക് 58 ട്രെയിനുകളും വെസ്റ്റേൺ റയിൽവേക്ക് 60 ട്രെയിനുകളും കൂടുതലായി അനുവദിച്ചിട്ടുണ്ട്നിലവിൽ 1400 മെയിൽ എക്സ്പ്രസുകളും 5300 സബർബൻ സർവീസുകളുമാണ് നടത്തുന്നത്. 800 പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്. ഇവ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകളായതിനാൽ തിരക്ക് കൂടുതലാണ്.

പാസഞ്ചർ ട്രെയിനുകളുടെ എണ്ണം സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് വർധിപ്പിക്കുമെന്നും റയിൽവേ ബോർഡ് അധ്യക്ഷൻ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ഡൗൺ വരുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഇനിയുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related posts

ട്രഷറി സേവനങ്ങൾ തടസ്സപ്പെടും

Aswathi Kottiyoor

*മില്‍മ പാലിന് വില കൂട്ടി; വില കൂടുക പച്ച, മഞ്ഞ കവറിലുള്ള പാലിന്.*

Aswathi Kottiyoor

വനം വകുപ്പിന് നിരീക്ഷണത്തിന് ജീപ്പുകൾ; ക്വട്ടേഷൻ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox