25.2 C
Iritty, IN
October 4, 2024
  • Home
  • Thiruvanandapuram
  • ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്…
Thiruvanandapuram

ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്…

തിരുവനന്തപുരം: കേവല ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണം നേടാനാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. 75 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നതാണ് മുന്നണിയുടെ പ്രാഥമിക കണക്ക് കൂട്ടല്‍.
അവസാന മണിക്കൂറിലെ വോട്ടിംഗില്‍ ഉണ്ടായ മന്ദത ആശങ്ക സൃഷ്ടിക്കുമ്പോഴും ശബരിമല വിഷയവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശവും യുഡിഎഫിന് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണി നേതൃത്വം.

സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലത് നഷ്ടമാകുമെന്ന് നേതൃത്വം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ ഒതുങ്ങിയ തിരുവനന്തപുരത്തും തുടച്ചു നീക്കപ്പെട്ട കൊല്ലത്തും ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താന്‍ ആകുമെന്ന് നേതൃത്വം അവകാശവാദം ഉന്നയിക്കുന്നുണ്ട്. നേമത്ത് ഉള്‍പ്പെടെ അതിശക്തമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക കണക്ക് കൂട്ടല്‍. അതേസമയം, അവസാന മണിക്കൂറില്‍ പോളിംഗിലുണ്ടായ ആവേശക്കുറവ് തിരിച്ചടിയാകുമോയെന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

Related posts

ഗായത്രി വിവാഹത്തിന് നിർബന്ധിച്ചു, സമാധാനിപ്പിക്കാൻ വിളിപ്പിച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊല.

Aswathi Kottiyoor

40 ഫോറസ്റ്റ് സ്റ്റേഷൻ, 7 ആർആർടി: ശുപാർശയുമായി വനംവകുപ്പ്; പണമില്ലെന്ന് ധനവകുപ്പ്

Aswathi Kottiyoor

തിരഞ്ഞെടുപ്പ്; പ്രചാരണമുൾപ്പെടെയുള്ള പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…..

Aswathi Kottiyoor
WordPress Image Lightbox