32.3 C
Iritty, IN
October 7, 2024
  • Home
  • Peravoor
  • അബ്കാരി കേസിൽ പ്രതിയായ മടപ്പുരച്ചാൽ സ്വദേശി റിമാൻ്റിൽ………..
Peravoor

അബ്കാരി കേസിൽ പ്രതിയായ മടപ്പുരച്ചാൽ സ്വദേശി റിമാൻ്റിൽ………..

ലോക്ഡൗൺ കാലത്ത് ചാരായവും, വാഷും, വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തച്ചൻ @ മത്തായി വയസ് 64/2021 എന്നയാളെ പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്ത് അറസ്റ്റ് ചെയ്തത്.

2020 ഏപ്രിൽ 19 ന് 200 ലിറ്റർ വാഷും,10 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പ്രിവൻ്റീവ് ഓഫീസർ എം പി സജീവനും പാർട്ടിയും കൂടി കണ്ടുപിടിച്ച ക്രൈം നമ്പർ 21/2020 അബ്കാരി കേസിലെ മുങ്ങി നടന്ന പ്രതി ടി കേസ്സിൻ്റെ അന്വേഷണ മധ്യേ പേരാവൂർ എക്സൈസ് ഓഫീസിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. കൂത്തുപറമ്പ് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

പേരാവൂര്‍ താലൂക്ക് ആശുപത്രി പ്ലാസ്റ്റിക് മുക്തമാകുന്നു

Aswathi Kottiyoor

സ്ഥലം മാറിപോകുന്ന സബ് ഇൻസ്പെക്ടർക്ക് വാട്ട്സാപ്പ് കൂട്ടായ്മയുടെ യാത്രയയപ്പ്

Aswathi Kottiyoor

മണത്തണ പേരാവൂര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox