Uncategorized
കോളേജുകളിൽ നാളെ വിജ്ഞാനോത്സവം

സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ചൊവ്വാഴ്ച ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കും. പ്രവേശനം നേടിയ വിദ്യാർഥികളും രക്ഷിതാക്കളും രാവിലെ 9.30ന് കോളേജിൽ എത്തണം. 10ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു സംസ്ഥാന തല വിജ്ഞാനോത്സവം ഓൺ ലൈനായി ഉദ്ഘാടനം ചെയ്യും.
കോളേജുതലത്തിൽ എഫ്‌വൈ യുജിപി ഓറിയന്റേഷൻ ഉൾപ്പെ ടെയുള്ള പരിപാടികളുണ്ടാകും.




