Uncategorized

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ആറുപേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആറുപേര്‍ കൂടി പിടിയില്‍. സിപിഐഎം മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി അടക്കമുള്ളവരാണ് പിടിയിലായത്. വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം തുടങ്ങിയവരാണ് പിടിയിലായ മറ്റുള്ളവര്‍.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി സംഘത്തിനെതിരെ ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ് തുടരുന്നത്. റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഐഎം കലാപശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കലാപം ഒഴിവാക്കാനായത് പൊലീസ് സംയമനം പാലിച്ചതോടെയാണെന്നും കലാപം ഒഴിവാക്കാനാണ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിക്കുകയായിരുന്നു. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

അതേസമയം, ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകര്‍ത്തത് അടക്കം സിപിഐഎം അണികള്‍ നടത്തിയ ആക്രമണത്തെ പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. ശാന്തമായാണ് ആളുകള്‍ ഇരുന്നത് എന്നായിരുന്നു പ്രതികരണം. മകള്‍ വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചെന്നും പറയുന്നത്ര വലിയ നമ്പര്‍ ഒന്നും ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. തന്നോട് ഇ ഡി ഉദ്യോഗസ്ഥര്‍ ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button