രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്നത്തെ കോവിഡ് കണക്ക്.ബുധനാഴ്ച സ്ഥിരീകരിച്ചത് 1,254 കോവിഡ് കേസുകളാണ്. അത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് ആയിരുന്നു.നിലവില്‍ 4,890 ആക്ടീവ് കേസുകളാണ്. പോസിറ്റിവിറ്റി നിരക്ക് 1.52 ശതമാനം ആയി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.