24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്​ രണ്ടാം തരംഗം; ഏപ്രില്‍ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്………..
Kerala

കോവിഡ്​ രണ്ടാം തരംഗം; ഏപ്രില്‍ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്………..

ന്യൂഡല്‍ഹി: അടുത്തിടെയായി വേഗം കൈവന്ന കോവിഡ്​ രണ്ടാം വ്യാപനം ഏപ്രില്‍ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​. ഇനിയും രണ്ടു മാസത്തിലേറെ നിലനില്‍ക്കും. 25 ലക്ഷം പേര്‍ക്കെങ്കിലും ഇത്​ വന്നേ രണ്ടാം തരംഗം പിന്‍വാങ്ങൂ എന്നും റിപ്പോര്‍ട്ട്​ പറയുന്നു. ഫെബ്രുവരി 15 മുതലാണ്​ രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്​. 100 ദിവസം നീണ്ടുനില്‍ക്കും. ഇനിയും ലോക്​ഡൗണും സഞ്ചാര നിയന്ത്രണവുമായി തുടരുന്നത്​ ഫലം നല്‍കില്ലെന്നും പകരം വാക്​സിന്‍ അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും റിപ്പോര്‍ട്ട്​ ആവശ്യപ്പെടുന്നു.

ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​.ഇത്​ 40-45 ലക്ഷമായി ഉയര്‍ത്തണം. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക്​ നാലു മാസത്തിനകം വാക്​സിന്‍ നല്‍കുന്നത്​ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട്​ നിര്‍ദേശിക്കുന്നു.

അരലക്ഷം പിന്നിട്ട്​ കുതിക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ്​ പുതുതായി രോഗ ബാധ സ്​ഥിരീകരിച്ചത്​. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്​. മഹാരാഷ്​ട്രയില്‍ മാത്രം ഇത്​ 31,000 ലേറെയാണ്​. 18 സംസ്​ഥാനങ്ങളില്‍ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു.

Related posts

നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും

Aswathi Kottiyoor

മദ്യം വാങ്ങാനെത്തുന്നവർ കന്നുകാലികളോ? തിരക്കിനെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി.

Aswathi Kottiyoor

വാഹന പ്രചരണ പ്രതിഷേധ ജാഥയും പൊതു സമ്മേളനവും സംഘടിപ്പിക്കും*

Aswathi Kottiyoor
WordPress Image Lightbox