24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ക്ഷേമ പെന്‍ഷന്‍ 3000 രൂപ, ന്യായ് പദ്ധതി വഴി വർഷം 72000 രൂപ; വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക….
Thiruvanandapuram

ക്ഷേമ പെന്‍ഷന്‍ 3000 രൂപ, ന്യായ് പദ്ധതി വഴി വർഷം 72000 രൂപ; വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക….

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. യുഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളുടെ നിരന്തരമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിവിധ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്തശേഷം രൂപപ്പെടുത്തിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാനിഫെസ്റ്റോയിലുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കും. ക്ഷേമ പ്രവര്‍ത്തനത്തിലൂടെയും വികസനത്തിലൂടെയും കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും.
സംസ്ഥാനത്ത് അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കുന്നതിനായി നടപടി സ്വീകരിക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
അര്‍ഹരായവര്‍ക്കെല്ലാം പ്രയോരിറ്റി റേഷന്‍ കാര്‍ഡ് നല്‍കും.
എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും.

Related posts

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Aswathi Kottiyoor

കോവിഡ് വ്യാപനം:വൈകുന്തോറും സ്ഥിതി ഗുരുതരമാകും; സമ്പൂർണ ലോക്‌ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ…

റേഷൻ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി…

Aswathi Kottiyoor
WordPress Image Lightbox