23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • കെ.പി.പ്രകാശൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനം
Iritty

കെ.പി.പ്രകാശൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനം

ഇരിട്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ( എസ് എസ് കെ ) സംഘടിപ്പിച്ച നേർക്കാഴ്ച്ച ചിത്രരചനാ മത്സരത്തിൽ അധ്യാപക വിഭാഗത്തിൽ ഇരിട്ടി നേരംപോക്ക് കാവുള്ളപുരയിൽ കെ.പി. പ്രകാശൻ മാസ്റ്റർ ഒന്നാം സ്ഥാനം നേടി. ഇരിക്കൂർ സബ് ജില്ലയിലെ പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ ചിത്രകലാധ്യാപകനാണ് .
കണ്ണൂർ ബ്രഷ്മാൻ സ്കൂൾ ഓഫ് ആർട്സിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം കടത്തുംകടവ് സെൻ്റ് ജോൺ ബാപ്പിസ്റ്റ് ഇ എം എച്ച് എസ് എസ്, കൊളക്കാട് സാൻതോം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ചിത്രകലാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 2018 മുതൽ ആണ് പൈസക്കരി ദേവമാതാ ഹൈസ്ക്കൂളിൽ ചിത്രകലാധ്യാപകനായി ജോലി ചെയ്തുവരുന്നത്. ചിത്രകലാധ്യാപകൻ എന്നതിനൊപ്പം സ്കൗട്ട് അധ്യാപകൻ കൂടിയാണ് പ്രകാശൻ മാസ്റ്റർ.

Related posts

ഇരിട്ടിയിൽ പുഷ്പ ഫല പ്രദർശന വിപണന മേള 18ന് തുടങ്ങും.

Aswathi Kottiyoor

പായം ഗവർമെൻറ് യു പി സ്കൂളിന് കെട്ടിടം പണിയാൻ സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

Aswathi Kottiyoor

വൃക്കരോഗികൾക്കായി ഗൂഗ്ൾ പേ ചലഞ്ച്; ആദ്യദിനം സമാഹരിച്ചത് ലക്ഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox