24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….
Iritty

കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

ഇരിട്ടി: അയ്യൻകുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമാക്കി പുതിയ വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. കരിക്കോട്ടക്കരിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ നാടമുറിച്ച് ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാജേഷ്, വൈ.വൈ. മത്തായി, പായം ബാബുരാജ്, ജോസഫ് വട്ടംകുളം, സിബി വാഴക്കാല, ഷൈനി വർഗ്ഗീസ്, ബീന റോജസ്, എ വൺ ജോസ്, മിനി വിശ്വനാഥൻ, ബിജു വർഗ്ഗീസ്, എൻ.പി. തോമസ്, കെ.ജെ. ജോണി, വർക്കി കോയിലോട്ട്, ബാബു കാരക്കാട്ട് , തഹസിൽദാർ ജോസ് കെ. ഈപ്പൻ, അയ്യങ്കുന്ന് വില്ലേജ് ഓഫീസർ ടി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. ജോസഫ് നടുത്തോട്ടത്തിൽ സ്വാഗതവും തഹസിൽദാർ കെ.കെ. ദിവാകരൻ നന്ദിയും പറഞ്ഞു.

Related posts

എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..

Aswathi Kottiyoor

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

Aswathi Kottiyoor

പേരാവൂർ ഗവ. ഐ ടി ഐ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox