24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും ; മുഖ്യമന്ത്രി…………
Kerala

കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും ; മുഖ്യമന്ത്രി…………

തിരുവനന്തപുരം :കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിര്‍ത്തികളില്‍ കണ്ടത്. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവി കര്‍ണാടക ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കര്‍ണാടക ഡിജിപി ഉറപ്പു നല്‍കിയത്. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിന് തുടര്‍ന്നും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള തീരുമാനം.അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തി കടന്ന് യാത്രചെയ്യുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണ്ണാടക പോലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കര്‍ണ്ണാടക പോലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്. കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

 

Related posts

തൊഴിലും സംരംഭങ്ങളും ഒരുക്കി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പാഠ്യപദ്ധതി പരിഷ്‌കരണം : സ്‌കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ഇന്ന്‌ തുടങ്ങും

Aswathi Kottiyoor

ജനങ്ങളുടെ പിന്തുണയുള്ള കാലത്തോളം മേയറായി തുടരും:ആര്യ രാജേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox