22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 36 പൈസയും വര്‍ധന…………
Kerala

പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 36 പൈസയും വര്‍ധന…………

പതിവുപോലെ സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസ വീതവും ഡീസലിന് 36 പൈസ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 91.17 രൂപയായി. ഡീസല്‍ ലിറ്ററിന് 85.67 ആണ് പുതുക്കിയ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89.56 രൂപയാക്കി ഉയര്‍ത്തി. നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 84 കടന്നു.

ഫെബ്രുവരി മാസം മാത്രം ഇത് പത്താം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍, ഡീസല്‍ പാചകവാതക വില ഇപ്പോള്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. പാചക വാതകസിലണ്ടറിനും കഴിഞ്ഞ ദിവസം 50 രൂപ വര്‍ധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ നാലാം തവണയാണ് പാചക വാതക വില കൂട്ടിയത്.

 

Related posts

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ക്യൂ

Aswathi Kottiyoor

റേ​ഷ​ൻ ക​ട അ​ട​പ്പ് സ​മ​രം നാ​ളെ

Aswathi Kottiyoor

‘നീരുറവ്‌’ നയിക്കുക സ്‌ത്രീകൾ ; പ്രാദേശിക സമിതികളിൽ പകുതി അംഗങ്ങൾ സ്‌ത്രീകൾ

Aswathi Kottiyoor
WordPress Image Lightbox