23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച ………..
Kerala

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച ………..

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച്‌ താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍വകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിക്കും.
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കുറ്റിയാര്‍വാലിയിലെത്തി കുടുംബങ്ങള്‍ക്ക് താക്കോലുകള്‍ കൈമാറുക. കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടിന്റെ പണികള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്. ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ശരണ്യ – അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി,ദീപന്‍ ചക്രവര്‍ത്തി – പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശ്വരി – മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

ദുരന്തശേഷം നവംബര്‍ 1 നാണ് വീടിനായുള്ള തറക്കല്ലിട്ട് നിര്‍മ്മാണജോലികള്‍ക്ക് തുടക്കം കുറിച്ചത്. മന്ത്രി എം എം മണി തന്നെയായിരുന്നു തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചതും.പെട്ടിമുടിയില്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വേഗതയാര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ആറ് മാസമായി നടത്തി വന്നിരുന്നത്.

Related posts

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി കൂടുതൽ ശക്തമാക്കും

Aswathi Kottiyoor

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

Aswathi Kottiyoor

ശബരിമല നട നാളെ അടക്കും; നടവരവ് 147 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox