24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൊവിഡ് പ്രതിരോധ പ്രവർത്തനം: പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു………..
Iritty

കൊവിഡ് പ്രതിരോധ പ്രവർത്തനം: പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു………..

ഇരിട്ടി: കേരളാ – കർണ്ണാടക അതിർത്തി മേഖലയായ ഇരിട്ടിയിൽ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ഇരിട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഇരിട്ടി നൻമ ചാരിറ്റബിൾ സൊസൈറ്റി, നൻമ പബ്ലിക് ലൈബ്രറി, സാക് കമ്പ്യൂട്ടർ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൊവിഡ് വ്യാപനം തുടങ്ങിയത് മുതൽ ഇതിനെ പ്രതിരോധിക്കുന്നതിനായി മികച്ച രീതിയിലുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാവളപ്പിൽ, സർക്കിൾ ഇൻസ്പെക്ടർ എ. കുട്ടി ക്യഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ. ദിനേശൻ കൊതേരി, ആരോഗ്യ പ്രവർത്തക എ. ഉഷ എന്നിവരെയാണ് അനുമോദിച്ചത് . സാക് കമ്പൂട്ടർ അക്കാദമി ഹാളിൽ നടന്ന ചടങ്ങ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത വിജയൻ ഉദ്ഘാടനം ചെയ്തു. നൻമ വൈസ് പ്രസിഡണ്ട് വി.പി. സതീശൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ നന്മയുടെ ഉപഹാരം സമ്മാനിച്ചു
വാർഡ് കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻകുയിലൂർ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അയൂബ് പൊയിലൻ, പി.കെ.മുസ്തഫ ഹാജി, കെ.ടി.അബ്ദുള്ള, കെ.സുരേശൻ, സന്തോഷ് കോയിറ്റി, ജെയിംസ് കുര്യൻ, കെ. മോഹനൻ സംസാരിച്ചു

Related posts

മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതനിയന്ത്രണം 31 വരെ നീട്ടി

Aswathi Kottiyoor

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Aswathi Kottiyoor

കിളിയന്തറയിൽ വീടുകളൊരുങ്ങുന്നു, പുഴയെടുത്ത ഓർമകൾക്കുമേൽ

Aswathi Kottiyoor
WordPress Image Lightbox