Uncategorized

പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി ഉത്തരമേഖലാ സമ്മേളനം നടത്തി

ഇരിട്ടി: പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി ഉത്തരമേഖലാ സമ്മേളനം നടത്തി. ആറളം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ NE പവിത്രൻ ഗുരുക്കൾ അധ്യക്ഷനാവുകയും,വർഗീസ് വൈദ്യർ സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡണ്ട് പി കെ രാജേഷ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് ഔഷധസസ്യ വ്യാപന പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ വേലായുധൻ നിർവഹിച്ചു.പാരമ്പര്യ നാട്ടുവൈദ്യ സംയുക്ത സമിതി സംസ്ഥാന പ്രസിഡണ്ട് ടി ജെ സുലൈമാൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തുകയും ആറളം ഗ്രാമപഞ്ചായത്ത് കെപി സെലീന, മുൻ പഞ്ചായത്ത് പ്രസിഡണ്ട് VT തോമസ് മാസ്റ്റർ ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആൻ്റണി താന്നിക്കോട്ട് , ആറളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജ് ആലംപള്ളി, സുധാകരൻ,ശരത് കൃഷ്ണ , ആറളം കൃഷി ഓഫീസർ KJ
ജെസ്സി മോൾ പവിത്രൻ വൈദ്യർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button