Uncategorized

വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം; ജീവനക്കാരി ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി പണവും സാധനങ്ങളും കവർന്നു

അടിമാലി: പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. മേശയിൽ ഉണ്ടായിരുന്ന 20,000 രൂപയും 4000 രൂപയുടെ സാധനങ്ങളുമാണ് മോഷണം പോയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

അടിമാലി ശാന്ത ഗിരി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന വി.വി.എസ് കട്ട്ലറീസ് എന്ന ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. കടയിൽ ഒരു ലേഡി സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കൾ കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും, കടയിൽ ഉണ്ടായിരുന്ന 4000 രൂപയോളം വില വരുന്ന വിവിധ സാധനങ്ങളും മോഷ്ടിച്ച് കടക്കുകയായിരുന്നു.

സ്ഥാപനത്തിൽ സ്ഥിരമായി വരുന്നവരോ, സ്ഥാപനവുമായി പരിചയമുള്ളവരോ ആയിരിക്കാം മോഷണം നടത്തിയത് എന്ന് സംശയിക്കുന്നതായി കടയുടമ വിഷ്ണു പറഞ്ഞു. സംഭവം സംബന്ധിച്ച് അടിമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button