23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരിട്ടി പാലം നിർമ്മാണപുരോഗതി വിലയിരുത്തി
Iritty

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരിട്ടി പാലം നിർമ്മാണപുരോഗതി വിലയിരുത്തി

ഇരിട്ടി : ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പുരോഗതി എം എൽ എ സണ്ണിജോസഫ് അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി. പാലം എത്രയും വേഗം തുറന്നു കൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം ഇരിട്ടിയിൽ നടത്തേണ്ട മറ്റു നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പഴയ ബസ്റ്റാന്റിൽ ബസ് സ്റ്റോപ്പ്‌ നിർമ്മാണം , ഉളിയിലെ ഡ്രൈനേജിൽ ഉള്ള പ്രശ്നങ്ങൾ എന്നിവയും പൂർത്തിയാക്കണമെന്നും എം എൽ എ യും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. എം എ ൽ എ യെക്കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, എക്സിക്യു്ട്ടീവ് എഞ്ചിനീയർ ഷാജി, അസി. എഞ്ചിനീയർ സതീശൻ, കരാർ കമ്പനി കൺസൾട്ടന്റ് റസിഡന്റ് എഞ്ചിനീയർ പി.കെ. ജോയി തുടങ്ങിയവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത് .

Related posts

മുണ്ടയാം പറമ്പ് ഭഗവതിക്ഷേത്രം മണ്ഡലമഹോത്സവം സമാപിച്ചു

Aswathi Kottiyoor

കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പൂത്തുലഞ്ഞ് കൈവരികൾ – ഇരിട്ടി നഗരം പുതു മോടിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox