22.8 C
Iritty, IN
September 18, 2024
  • Home
  • Iritty
  • 4ജി നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്താന്‍ ജിയോ കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു……………
Iritty

4ജി നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്താന്‍ ജിയോ കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു……………

കണ്ണൂർ:റിലയൻസ് ജിയോ കേരളത്തിൽ 4ജി നെറ്റ്വർക്ക് 15 ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും 4ജി ടവറുകളുടെ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

നിലവിൽ ജിയോയ്ക്ക് കേരളത്തിൽ 12,000-ലധികം ട്രൂ4ജി നെറ്റ്വർക്ക് സൈറ്റുകൾ ഉണ്ട്. സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്വർക്കാണിത്. പുതിയ വിപുലകീരണം കൂടിയാവുന്നതോടെ കേരള ടെലികോം രംഗത്തെ ജിയോയുടെ ഈ ആധിപത്യം വർധിക്കും.

റിലയൻസ് ജിയോ 4ജി നെറ്റ്വർക്കിലെ വേഗത പ്രശ്നങ്ങൾ പരിഹരിച്ച് ഉയർന്ന നിലവാരത്തിൽ 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ജിയോയ്ക്ക് നിലവിൽ കേരളത്തിൽ ഒരു കോടിയിൽ അധികം ഉപഭോക്താക്കൾ ഉണ്ട്.

കോവിഡ് വ്യാപനവും അതിനോടനുബന്ധിച്ച് വീട്ടിലുന്നുള്ള ജോലിയും ഓൺലൈൻ പഠനവുമെല്ലാം വർധിച്ചതും ടവറുകളുടെ ആവശ്യകത വർധിപ്പിച്ചതായി ജിയോ പറയുന്നു. ഏപ്രിൽ മുതൽ ഡാറ്റാ ഉപഭോഗത്തിൽ 35 ശതമാനം വർധനവുണ്ടായിട്ടുണ്ട്.

ലോക്ക്ഡൗൺ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുകയും താൽകാലിക ടവറുകൾ സ്ഥാപിക്കുകയും കണക്റ്റിവിറ്റിയ്ക്കായി ടവറുകൾ വേഗത്തിൽ സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് ജിയോ പറഞ്ഞു. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് 2020 ഏപ്രിൽ മുതൽ കമ്പനി 30-ലധികം ടവറുകൾ കേരളത്തിൽ സ്ഥാപിച്ചു.

 

Related posts

സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യന്‍ എന്‍.എസ്; സുപ്പീരിയര്‍ ജനറല്‍

Aswathi Kottiyoor

മ​ല​യോ​ര​ത്തെ കു​ട്ടി​ക​ൾ​ക്കി​നി നീ​ന്തി​ക്ക​യ​റാം;ഒ​രു​മ റെ​സ്ക്യൂ ടീം ​ആ​രം​ഭി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor

ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

Aswathi Kottiyoor
WordPress Image Lightbox