Uncategorized
ശക്തമായ മഴ; കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ 26 വരെ പ്രവേശനമില്ല

കണ്ണൂർ: ശക്തമായ മഴക്കു സാധ്യതയുള്ളതിനാൽ കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ 26 വരെ പ്രവേശനമില്ല.കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും നാളെ (ശനി) മുതൽ 26 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചത്.



