21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വാട്സ്ആപ്പിലൂടെയുള്ള നോട്സ് പങ്കുവയ്‌ക്കലിന് വിലക്കേർപ്പെടുത്തി പൊതുവിദ്യഭ്യാസ വകുപ്പ്; പിന്നിലെ കാരണം ഇത്…
Uncategorized

വാട്സ്ആപ്പിലൂടെയുള്ള നോട്സ് പങ്കുവയ്‌ക്കലിന് വിലക്കേർപ്പെടുത്തി പൊതുവിദ്യഭ്യാസ വകുപ്പ്; പിന്നിലെ കാരണം ഇത്…

തിരുവനന്തപുരം: ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള നോട്ടുകളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും വാട്സ്ആപ്പ് പോലുള്ള സമൂഹ​മാദ്ധ്യമങ്ങൾ വഴി അയച്ചു നൽകുന്നതിന് വിലക്ക്. പൊതുവിദ്യഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

സമൂഹ​മാദ്ധ്യമങ്ങൾ വഴി നോട്ടുകൾ അയച്ച് നൽകുന്നത് വിദ്യാഭ്യാർത്ഥികൾക്ക് അമിതഭാരമാണ് നൽകുന്നത്. ഇത് പ്രിൻ്റൗട്ടെടുക്കുമ്പോൾ‌ വൻ സാമ്പത്തികഭാരവും സൃഷ്ടിക്കുന്നു. ഇത് സംബന്ധിച്ച് മാതാപിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കൊറോണ കാലത്ത് കുട്ടികൾക്ക് ക്ലാസിൽ‌ എത്താൻ കഴിയാത്ത സാഹചര്യമായത് കൊണ്ടാണ് ഓൺലൈൻ പഠനരീതിയിലേക്ക് മാറിയത്. എന്നാൽ ഇന്ന് സ്ഥിതി മാറിയെന്നും ഓൺലൈൻ രീതികൾ അവലംബിക്കുന്നത് കുട്ടികൾക്ക് ക്ലാസിൽ നേരിട്ട് ലഭിക്കണ്ട പഠന അനുഭവങ്ങൾ നഷ്ടമാക്കുമെന്നും ഉത്തരവിൽ ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമമായി നിരീക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

Related posts

കനത്ത മഴ; 17 വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണം, പ്രധാന അറിയിപ്പുമായി ദുബൈ വിമാനത്താവളം

Aswathi Kottiyoor

എസ്ബിഐ അക്കൗണ്ടുള്ളവർ ‘ജാഗ്രതൈ’; വരുന്നത് റിവാര്‍ഡല്ല, വമ്പന്‍ പണി, ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും

Aswathi Kottiyoor

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിൽ സംഘര്‍ഷം

Aswathi Kottiyoor
WordPress Image Lightbox